നാമനിർദേശപത്രിക തള്ളിയതിൽ കഴിഞ്ഞില്ല, ഗുണ്ടാത്തലവൻ ഹരി നാടാർക്ക് വോട്ട് ചെയ്യാനുമാകില്ല; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ പുഴൽ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ഹരി നാടാർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ട ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരി നാടാരുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വോട്ട് ചെയ്യുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് തടയരുതെന്നുമുള്ള ഹരി നാടാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഹരി നാടാറുടേത് കരുതൽ തടങ്കൽ അല്ലെന്നും നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടും വിചാരണ നേരിട്ടും ജയിലിൽ കഴിയുന്ന വ്യക്തിയാണെന്നുമുള്ള കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ജയിലിൽ കഴിയുന്ന തടവുകാർക്ക് വോട്ടവകാശമില്ലെന്ന നിയമപരമായ വശം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. നേരത്തെ ഹരി നാടാർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയും തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *