ലക്ഷദ്വീപില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബന്ധുവിന് 40 വര്‍ഷം കഠിനതടവും പിഴയും

ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്.40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളില്‍ വെച്ച്‌ കൗണ്‍സലിംഗ് നല്‍കിയ ഡോക്ടറോടാണ് പെണ്‍കുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *