ദില്ലി: എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ ഇടപെടലുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ബാധകമായത് 1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ടാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. മെയ് 19 നകം നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിച്ചു. ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. കേന്ദ്ര നിലപാട് വെള്ളാപ്പള്ളി നടേശന്റെ അയോഗ്യത കേസിലും നിർണായകമാകും
എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് ഏത് നിയമം? കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി
