അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍.നിതിൻ രാജ് ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച കേസിലെ ആരോപണവിധേയരായ പ്രതികള്‍ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നല്കിയ മുൻകൂർ ജാമ്യഹർജി 22നു പരിഗണിക്കും.കോളജിലെ ഓറല്‍ പതോളജി ആൻഡ് മൈക്രോ ബയോളജി മേധാവി ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്ബ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.അതേസമയം അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളേജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ നിർണായക ദൃശ്യങ്ങള്‍ പുറത്ത്.പ്രിൻസിപ്പാളിന്റെ മുറിയില്‍ വച്ച് നിതിന്റെ ഫോണ്‍ അധ്യാപകർ പരിശോധിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റ് മുന്‍പ് ഉള്ളതാണ് ദൃശ്യം.ഇതിനിടെ നിതിൻ രാജിൻ്റെ മരണത്തില്‍ ഇൻസ്റ്റാ പേ ലോണ്‍ ആപ്പിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.നടത്തിപ്പുകാരായ മൂന്നു പേര് ഉത്തര്‍ പ്രദേശില്‍ പേർ പിടിയിലായിട്ടുണ്ട്.
Related Posts
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് മൂന്നര വര്‍ഷം കഠിന തടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി
- law-point
- April 8, 2026
- 0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് […]
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; ലിസ്റ്റിൻ സ്റ്റീഫനെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി കോടതി
- law-point
- September 23, 2025
- 0
മഞ്ഞുമ്മല്‍ ബോയ്സ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ പ്രതിച്ചേർക്കണമെന്ന പരാതിക്കാരന്റെ […]
കെ ജെ ഷൈനും വൈപ്പിൻ എംഎല്‍എയും ഇന്ന് പരാതി നല്‍കും
- law-point
- September 19, 2025
- 0
അപകീർത്തികരമായ സൈബർ ആക്രമണത്തിനെതിരെ സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎല്‍എ […]
