1998-ലെ കോയമ്പത്തൂർ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് പ്രതികള്‍ക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ച് തമിഴ്നാട് സർക്കാർ.കോയമ്പത്തൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മൊണപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവർക്കാണ് സർക്കാർ പരോള്‍ അനുവദിച്ചത്.46നും 55നും ഇടയില്‍ പ്രായമുള്ള ഇവർ വ്യക്തിപരമായ സാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പരോളിനായി അപേക്ഷ നല്‍കിയിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അഞ്ച് പ്രതികള്‍ക്ക് 60 ദിവസം പരോള്‍ അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍
ഇവരുടെ പരോള്‍ അപേക്ഷകള്‍ ഈ വർഷം ആദ്യം തന്നെ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പുതിയ അപേക്ഷകള്‍ പരിഗണിച്ചാണ് നടപടിയെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.തടവില്‍ ദീർഘകാലം കഴിഞ്ഞവർക്ക് നല്‍കിവരുന്ന സ്വാഭാവിക ഇളവുകളുടെ ഭാഗമാണ് ഈ പരോളെന്നും മറ്റ് പ്രതികള്‍ക്ക് നല്‍കുന്നതിന് തുല്യമായ ആശ്വാസം മാത്രമാണിതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.
പരോള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രി വിജയ്ക്ക് ടിവികെ എംഎല്‍എ വി.എം.എസ് മുസ്തഫ നന്ദി അറിയിച്ചു.
