താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നല്കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി.കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മാലിന്യം പുഴയിലേക്കൊഴുകിയതായി കണ്ടെത്തിയിട്ടില്ല. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.പഞ്ചായത്തിന്റെ പരിശോധനയില്‍ മാലിന്യം പുഴയിലേക്കൊഴുക്കിയെന്ന് കണ്ടെത്തിയിട്ടില്ല. സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിന് മുമ്പ് നോട്ടീസയച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ സ്റ്റോപ്പ് മെമ്മോ റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ജനകീയ സമരസമിതി. ഇന്ന് എംഎല്‍എ പി കെ ഫിറോസിന്റെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തും. രാവിലെ 9.30നാണ് ഉപരോധ സമരം നടക്കുന്നത്.
കുറ്റം തെളിയിക്കാതെ നടപടി ; ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റിന് നല്കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി
