26.58 ലക്ഷം രൂപയുടെ നികുതി ക്രമക്കേട് മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വര്‍ഷം കഠിനതടവും 11 ലക്ഷം വീതം പിഴയും

സംസ്ഥാനാന്തര ചരക്കുനീക്കത്തിനു മുൻകൂർ നികുതി അടച്ചതില്‍ ക്രമക്കേട് നടത്തി സർക്കാരിന് 26.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ വാണിജ്യനികുതി വകുപ്പിലെ മുൻഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവും 11,36,193 രൂപ വീ തം പിഴയും തിരുവനന്തപുരം വി ജിലൻസ് കോടതി ജഡ്‌ജി എ.മനോജ് വിധിച്ചു.മറ്റൊരു പ്രതിയായ വ്യാപാരിക്ക് 8 വർഷം കഠി നതടവും 6,11,560 രൂപ പിഴയുമാണ് ശിക്ഷ.ശിക്ഷിച്ചത്നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫിസിലെ മുൻ ജൂനിയർ സൂപ്രണ്ട് മലയിൻ കീഴ് സ്വദേശി എല്‍.പുഷ്പറാണി (58)ഏജന്റ് പാറശാല സ്വദേശി സതീഷ് കുമാർ (47)കന്യാകുമാരി സ്വദേശിയായ വ്യാപാരി കെ.ഫ്രാൻസിസ് (66)പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പുഷ്പറാണിക്കും സതീഷ് കുമാറിനും ആകെ 8 വർഷം തന്നെയാണ് തടവ്.2007-08 കാലയളവിലായിരുന്നു തട്ടിപ്പ്. ട്രഷറിയില്‍ അടച്ചതിനെക്കാള്‍ ഉയർന്ന തുക രേഖപ്പെടു ത്തിയ വ്യാജ ഡ്യൂപ്ലിക്കറ്റ്, ട്രിപ്ലിക്കറ്റ് ചലാനുകള്‍ ഉപയോഗിച്ച്‌ നാല് വ്യാപാര സ്ഥാപനങ്ങള്‍ നികുതി വെട്ടിക്കുകയായിരുന്നു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപു രം സ്പെഷല്‍ ഇൻവെസ്റ്റിഗേ ഷൻ യൂണിറ്റ് (1) അന്വേഷിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *