കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമ്മിഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടൽ.ഇത്തരം പരാതികൾ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നിശ്ചിത വിഷയങ്ങളിൽ സർക്കാരിന് ശുപാർശ നൽകുന്നതിലേക്കാണ് കമ്മിഷന്റെ അധികാരം പരിമിതമെന്നും വിധിയിൽ പറയുന്നു. ഈ പരിധി ലംഘിച്ചാണ് കമ്മിഷൻ കുടിയിറക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിലയിരുത്തിയ കോടതി, അതിനാൽ ഉത്തരവ് അസാധുവാണെന്ന് പ്രഖ്യാപിച്ചു.ഇത്തരം പരാതികൾ ന്യൂനപക്ഷ കമ്മിഷൻ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നിശ്ചിത വിഷയങ്ങളിൽ സർക്കാരിന് ശുപാർശ നൽകുന്നതിലേക്കാണ് കമ്മിഷന്റെ അധികാരം പരിമിതമെന്നും വിധിയിൽ പറയുന്നു. ഈ പരിധി ലംഘിച്ചാണ് കമ്മിഷൻ കുടിയിറക്കൽ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിലയിരുത്തിയ കോടതി, അതിനാൽ ഉത്തരവ് അസാധുവാണെന്ന് പ്രഖ്യാപിച്ചു.
കുടിയൊഴിപ്പിക്കൽ ഉത്തരവ് നൽകി ന്യൂനപക്ഷ കമ്മിഷൻ; അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
