ശബരിമലയിലെ ട്രാൻസ്ജെൻഡർ പ്രവേശനത്തെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ശബരിമലയിലെ ട്രാൻസ്ജെൻഡർ പ്രവേശനത്തെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് വ്യക്തമാക്കിയാണ് സർക്കാർ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.തമിഴ്‌നാട് സ്വദേശിനിയായ സത്യശ്രീ ശർമ്മിള റഹ്‌മത്തലി എന്ന ട്രാൻസ്ജെൻഡർ അഭിഭാഷകയാണ് ശബരിമല ദർശനത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 20-ന് പമ്പയിൽ വെച്ച് പോലീസ് തന്റെ യാത്ര തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹർജി നൽകിയത്.2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം അനുസരിച്ച് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും താൻ മുൻപ് 2026 ജനുവരിയിലും ഏപ്രിലിലും ശബരിമല ദർശനം നടത്തിയിട്ടുണ്ടെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.ശബരിമലയിലെ നിലവിലുള്ള ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നും ട്രാൻസ്ജെൻഡർ പ്രവേശനം അനുവദിക്കാനാവില്ലെന്നുമാണ് സർക്കാർ കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *