കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

കുംഭമേള വൈറല്‍ താരത്തിനും ഭർത്താവിനും ഹൈക്കോടതിയില്‍ തിരിച്ചടി. ഇരുവർക്കും നല്‍കിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി അടിയന്തരമായി നീക്കി.ഇരുവരെയും നിലവില്‍ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച്‌ ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. ഹർജിയില്‍ പെണ്‍കുട്ടിയും ഭർത്താവും രേഖപ്പെടുത്തിയ മേല്‍വിലാസത്തിലോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.ഇത് പെണ്‍കുട്ടിയുടെ പതിവ് ശൈലിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി, ഇനി പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പോലീസിനോട് നിർദേശിക്കുകയായിരുന്നു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി മധ്യപ്രദേശില്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പെണ്‍കുട്ടിയുടെ ഭർത്താവ്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വറിലുള്ള പ്രത്യേക പോക്സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *