ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസില്‍ പ്രായപൂർത്തിയാകാത്ത പ്രതിയുടെ ഹർജി സുപ്രീംകോടതി തള്ളി. പ്രതിയെ പൊലീസ് അകമ്പടിയോടെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നല്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.പിന്നെ എങ്ങനെയാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കായി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോണ്‍സല്‍ അല്‍ജോ കെ. ജോസഫും ഹാജരായി.
ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാര്‍ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
