സുപ്രിംകോടതിയില്‍ നാടകീയ രംഗങ്ങള്‍ . കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയായിരുന്നു.ജസ്റ്റിസിന് നേരെ പേപ്പറുകള്‍ വലിച്ചെറിയുകയും ചെയ്തു. ലഖ്നൗ എസിപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.അലഹബാദ് ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.വി വിശ്വനാഥൻ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഈ സംഭവം . “മിസ്റ്റർ ജുഡീഷ്യല്‍ സെർവന്റ് … ലഖ്നൗ എസിപിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നു,” എന്ന് ഹരജിക്കാരൻ പറഞ്ഞതായി ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോര്‍ട്ട് ചെയ്യുന്നു.ഹരജിക്കാരന്റെ ഈ പരാമർശത്തെ ജസ്റ്റിസ് വിശ്വനാഥൻ ഉടൻ തന്നെ ചോദ്യം ചെയ്തു, ‘നിങ്ങള്‍ എന്നോട് ഉത്തരവിടുകയാണോ?’ എന്ന് അദ്ദേഹം ചോദിച്ചു.എല്ലാം ഇതിനകം തന്നെ റെക്കോർഡില്‍ (രേഖകളില്‍) ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. തൊട്ടുപിന്നാലെ, അയാള്‍ കോടതിമുറിയില്‍ പേപ്പറുകള്‍ വായുവിലേക്ക് വലിച്ചെറിയുകയും ജസ്റ്റിസിനെതിരെ അസഭ്യവർഷം നടത്തുകയുമായിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ഇയാളെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.എന്നാല്‍ കോടതി നടപടികള്‍ക്ക് തടസമുണ്ടായിട്ടും ഹരജിക്കാരനെതിരെ കോടതിയലക്ഷ്യമോ മറ്റ് നടപടികളോ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു ബെഞ്ചിന്റെ തീരുമാനം. “അദ്ദേഹം വളരെ അസ്വസ്ഥനാണ്… നിരാശയാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂ.” എന്നായിരുന്നു ജസ്റ്റിസ് വിശ്വനാഥന്റെ പ്രതികരണം.
ജസ്റ്റിസിനെതിരെ യുവാവിന്റെ അസഭ്യ വര്‍ഷം; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍
