NCERT പാഠപുസ്തകത്തിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കി, സവർക്കറുടെ സ്വരാജ്‌ ഉൾപ്പെടുത്തി

ന്യൂഡൽഹി: ഹൈക്കോടതിയും സുപ്രീം കോടതിയും ഇടപെട്ടതിനെ തുടർന്ന് എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വൻ അഴിച്ചുപണി നടത്തി എൻ.സി.ആ.ടി. എക്സ്പ്ലോറിങ് സൊസൈറ്റി ഇന്ത്യ ആന്റ് ബിയോണ്ട് എന്ന പുസ്തകത്തിലെ ഉള്ളടക്കം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന വിവാദത്തെ തുടർന്നാണ് അടിയന്തര നടപടി. കോടതികളുടെ കടുത്ത വിമർശനത്തിന് പിന്നാലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുകയും ചരിത്രപരവും സാമൂഹികവുമായ നിരവധി അധ്യായങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുകയും ചെയ്തുകൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *