മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

കണ്ണൂർ തലശ്ശേരിയില്‍ വൻ എംഡിഎംഎ വേട്ട. 185 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീല്‍ ആണ് പിടിയിലായത്.വില്‍പ്പനയ്ക്കായി മിഠായി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. യുവാവിന്റെ വീട്ടിലെ പരിശോധനയില്‍ കൂളറിനുള്ളിലും എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തി.മലപ്പുറം പുലാമന്തോള്‍ കുരുവമ്പലത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിലായി. കോരങ്ങാട് സ്വദേശി അഫ്‌സല്‍ ഉബൈദ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 112 ഗ്രാം എംഡിഎംഎ, ആറ് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇയാള്‍ക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *