രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ചെങ്കോട്ട ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. 2025 നവംബർ 10-നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ വൻ സ്ഫോടനമുണ്ടായത്.ദുരന്തത്തില്‍ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.ആദ്യം ഡല്‍ഹി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കുകയായിരുന്നു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോ. ഉമർ ഉൻ നബിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എൻ.ഐ.എ കണ്ടെത്തി. കാറിലുണ്ടായിരുന്ന ചാവേറിനെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ഫരീദാബാദിലെ അല്‍ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭീകരശൃംഖലയെക്കുറിച്ച് നിർണായക വിവരങ്ങളാണ് തുടരന്വേഷണത്തില്‍ പുറത്തുവന്നത്.അല്‍ഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്വത്-ഉല്-ഹിന്ദുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയ എൻ.ഐ.എ, 2026 മേയ് 14-ന് കോടതിയില്‍ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 588 സാക്ഷികളും നാനൂറോളം രേഖകളും ഇരുന്നൂറിലധികം ഭൗതിക തെളിവുകളും അടങ്ങിയതായിരുന്നു കുറ്റപത്രം. കേസില്‍ പിന്നീട് അനുബന്ധ കുറ്റപത്രം കൂടി നല്‍കിയതോടെ ആകെ പ്രതികളുടെ എണ്ണം 13 ആയി ഉയർന്നു.ഓഗസ്റ്റ് 29-ന് ഡല്‍ഹിയിലെ പ്രത്യേക എൻ.ഐ.എ കോടതി കുറ്റപത്രം പരിഗണിക്കുകയും ഈ മാസം 6 മുതല്‍ കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയും ചെയ്തു. പ്രതിഭാഗത്തിന്റെ വാദം നവംബർ 14 മുതല്‍ കോടതി കേള്‍ക്കും. ഒരു വർഷം പിന്നിടുമ്പോഴും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ-രഹസ്യാന്വേഷണ സംവിധാനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദുരന്തം.
ചെങ്കോട്ട സ്ഫോടനത്തിന് ഇന്ന് ഒരു വര്‍ഷം: വിചാരണ നടപടികളിലേക്ക് കടന്ന് എൻ.ഐ.എ കോടതി
