മെസ്സി തട്ടിപ്പ് കേസ്: എസ്‌ഐടി പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കോടതിയില്‍

മെസ്സി തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡിനിടെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത 6200 ഡോളർ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.എസ്‌ഐടി പിടിച്ചെടുത്ത 6200 ഡോളറിന്റെ പൂർണ്ണ കസ്റ്റോഡിയൻ താനാണെന്നും അതില്‍ മറ്റാർക്കും അവകാശമില്ലെന്നും അത് തനിക്ക് തന്നെ തിരികെ നല്‍കണമെന്നുമാണ് കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആന്റോ അഗസ്റ്റിൻ ഉന്നയിച്ചിരിക്കുന്നത്.ഈ തുക തിരികെ നല്‍കാൻ പോലീസ് തയ്യാറായിട്ടില്ല. വിദേശപണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം വേണമെന്നാണ് പോലീസിന്റെ നിലപാട്. ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികള്‍ക്ക് പോലീസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആന്റോ അഗസ്റ്റിൻ നല്‍കിയ അപേക്ഷ വരും ദിവസങ്ങളില്‍ കളമശ്ശേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *