പരിപ്പ് തൊള്ളായിരംചിറ ഷാപ്പില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ മീൻതലക്കറി കഴിച്ചതിന് പിന്നാലെ അവശനിലയിലായ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 27ലേക്ക് മാറ്റി.ഇന്നലെ കേസ് പരിഗണിച്ചെങ്കിലും മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിക്കാത്തതിനാലാണ് കേസ് മാറ്റിയത്.അന്തിമപോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. ജൂണ്‍ 22നാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷും സുഹൃത്തുക്കളും ഷാപ്പില്‍ നിന്ന് കള്ളും ഭക്ഷണവും കഴിച്ചത്.തലക്കറിയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. പ്രതികളുടെ ഉടമസ്ഥതയിലുള്ള ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി ഷാപ്പ് അടപ്പിച്ചിരിക്കുകയാണ്. ഷാപ്പ് ലൈസൻസികളായ രണ്ട് പേർ, ഷാപ്പ് മാനേജർ, പാചകക്കാരൻ അടക്കം നാല് പേരാണ് പ്രതികള്‍.
ഷാപ്പിലെ മീന്‍ കറി കഴിച്ചു യുവാവ് മരിച്ച സംഭവത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി
