ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങല്‍ സ്വദേശി പിടിയില്‍, സംഭവം മലബാര്‍ എക്സ്പ്രസില്‍

തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂർ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *