ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചുകീഴ്ക്കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് അപ്പീല്‍ കോടതി ശിക്ഷ ഉറപ്പാക്കിയത്. ദാരുണമായ ഈ കൊലപാതക കേസില്‍ പ്രതിക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി.ഈദുല്‍ ഫിത്തര്‍ ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പ്രതി ഇവരെ മുത്ല മരുഭൂമിയിലെത്തിച്ച് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ പ്രതിയെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കേസിലെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനായി തനിക്ക് മാനസികാസ്വസ്ഥതയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. വ്യാജമായി മാനസികരോഗ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പൊലീസും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘവും നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. കുറ്റം ചെയ്യുമ്പോള്‍ ഇയാള്‍ പൂര്‍ണ്ണ ബോധവാനായിരുന്നുവെന്ന് വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് കോടതി വധശിക്ഷ ശരിവെച്ചത്.
ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിയായ പ്രതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു
