ആമസോണ്‍ കാടുകളുടെ ഭാവി: സുപ്രധാന കേസുകള്‍ പരിഗണിക്കാനൊരുങ്ങി ബ്രസീല്‍ സുപ്രീം കോടതി

ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തെ ബാധിക്കുന്ന ചില നിർണ്ണായക കേസുകള്‍ ബ്രസീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ പ്രസിഡന്റ് കൊണ്ടുവന്ന നിബന്ധനകള്‍ പാർലമെന്റ് തള്ളിയതിനെ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. വനസംരക്ഷണവും രാജ്യത്തെ സാമ്പത്തിക വളർച്ചയും ഒരുമിച്ച്‌ കൊണ്ടുപോകുന്നത് എങ്ങനെയെന്ന കാര്യത്തില്‍ തർക്കമാണ് അവിടെ നിലനില്‍ക്കുന്നത്.തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂമി അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ള പ്രധാന വിഷയം. പരമ്പരാഗതമായി കൈവശം വച്ചിരുന്ന മണ്ണില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട ഗോത്രവർഗ്ഗക്കാർക്ക് പുതിയ നീക്കം തിരിച്ചടിയാകുമോ എന്ന ഭയമുണ്ട്. സോയാബീൻ കൃഷിക്കായി കാടുകള്‍ വെട്ടിത്തെളിക്കുന്നത് തടയുന്ന കരാറുമായി ബന്ധപ്പെട്ട പരാതികളും കോടതി പരിശോധിക്കും.റോഡുകളും വൻകിട വ്യവസായങ്ങളും നിർമ്മിക്കാൻ എളുപ്പത്തില്‍ അനുമതി നല്‍കുന്ന പുതിയ നിയമവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാല്‍ ആമസോണ്‍ കാടുകള്‍ വലിയ രീതിയില്‍ നശിപ്പിക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു. വരും ദിവസങ്ങളിലെ കോടതിയുടെ തീരുമാനം മഴക്കാടുകളുടെ നിലനില്‍പ്പിന് വളരെ നിർണ്ണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *