നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതി ; അൻസിബ ഹസൻ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ്‌ കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി സെപ്റ്റംബർ 7- ന് വിധി പറയും.ഓണ്‍ലൈൻ ചാനല്‍ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ നടത്തിയ അധിക്ഷേപ പരാമർശങ്ങളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അൻസിബയുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.ലക്ഷ്മിപ്രിയയുടെ പരാമർശങ്ങളില്‍ ക്രിമിനല്‍ കേസെടുക്കത്തക്ക ഗൗരവമേറിയ കുറ്റങ്ങളൊന്നുമില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിലപാട്. സംഭവത്തില്‍ അപകീർത്തിക്കേസിന്റെ സ്വഭാവം മാത്രമാണുള്ളതെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ് കോടതി അൻസിബയുടെ ആവശ്യം തള്ളിയിരുന്നത്. ഇതിനെതിരെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *