സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തില്‍ വിദ്യാർത്ഥി പിടിയില്‍. ഏറ്റുമാനൂർ മംഗളം കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്.ഫോണില്‍ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർത്ഥികള്‍ ചിത്രങ്ങള്‍ കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇയാള്‍ ചിത്രങ്ങള്‍ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തി. ക്ലാസിലെ കുട്ടികളുടെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.ഇയാള്‍ ഏറ്റവും പുതിയ മോഡല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ ഫോട്ടോയെടുക്കാനായി ഇയാളെ മിക്കവരും സമീപിച്ചിരുന്നു എന്നാണ് വിദ്യാർത്ഥികള്‍ നല്‍കിയിരിക്കുന്ന മൊഴി. ക്യാംപുകളില്‍ ഒക്കെ പങ്കെടുക്കുന്ന സമയത്തും മറ്റ് കോളേജുകളിലെ കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ ഇയാള്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ ലാപ്ടോപ് വിദ്യാർത്ഥികളിലൊരാള്‍ എടുത്തപ്പോഴാണ് ഇത്തരത്തില്‍ ഫോട്ടോകള്‍ ദുരുപയോഗം ചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.പിന്നീട് വിദ്യാർത്ഥികള്‍ ഇത് പരസ്പരം അറിയിക്കുകയും മാതാപിതാക്കളെ അറിയിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ കോളേജിലെത്തി ഇയാളെ പൊലീസ് ചോദ്യം ചെയ്ത് ലാപ്ടോപ്പും ഫോണും കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഐറ്റി ആക്റ്റ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു, ഏറ്റുമാനൂരില്‍ ബിടെക് വിദ്യാര്‍ത്ഥി പിടിയില്‍, അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
