വിയ്യൂര്‍ അതീവ സുരക്ഷ ജയിലിന് മുകളില്‍ ഡ്രോണ്‍; അന്വേഷണം ആരംഭിച്ച്‌ വിയ്യൂര്‍ പൊലീസും സംസ്ഥാന ഇന്റലിജൻസും

അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോണ്‍. മൂന്ന് തവണയാണ് ജയിലിന് മുകളില്‍ ഡ്രോണ്‍ പറന്നത്.ഡ്രോണ്‍ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോണ്‍ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീല്‍ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. സംഭവത്തില്‍ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *