പിഎസ് സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ഉണ്ടായത് സാങ്കേതിക പിഴവെന്ന് വാദം

കൊച്ചി: പരീക്ഷാ ക്രമക്കേടുകളിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ് സി ചെയര്‍മാനും അംഗങ്ങളും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഭരണഘടനാ സ്ഥാപനമായ പിഎസ് സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.മൂല്യനിര്‍ണയത്തിലുണ്ടായ പിഴവ് സാങ്കേതിക പിഴവ് മാത്രമാണ്. ഒഎസ്‌എമ്മില്‍ വന്ന പിഴവാണത്. അതു തിരുത്താന്‍ ശ്രമിച്ചു വരികയാണ്.അതിനുള്ള അനുമതി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നല്‍കിയിട്ടുണ്ട്.പി എസ് സി അംഗങ്ങളെ ഇതിന്റെ പേരില്‍ കുറ്റവാളികളായി കണക്കാക്കി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ചോദ്യം ചെയ്യാന്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും പിഎസ് സി അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *