കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കാണ് ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയത്. നിര്‍ദേശങ്ങള്‍ അടിയന്തരമായി തന്നെ നടപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ മോശം സാഹചര്യങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ ഗുരുതര വീഴ്ചകളും ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നടപടി. മൃഗ സംരക്ഷണ പ്രവര്‍ത്തക സംഗീത അയ്യരും സൊസൈറ്റി ഫോര്‍ എലഫന്റ് വെല്‍ഫെയര്‍ എന്ന സംഘടനയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരിക്കുന്നത്
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
