കരുവാറ്റ കൊലപാതകം: മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം; പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

ആലപ്പുഴ: കരുവാറ്റ കൊലപാതകക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യാനും ബോർഡ് അന്വേഷണ സംഘത്തിന് അനുമതി നൽകി.ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പെർഫ്യൂം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തുക്കൾക്ക് ആഢംബര ബൈക്കും വാങ്ങുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *