ഗുരുതര രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോവും, കള്ളം പറഞ്ഞാൻ ജാമ്യം റദ്ദാക്കും; ടോമിൻ തച്ചങ്കരിക്ക് വീണ്ടും വിമര്‍ശനം

കൊച്ചി:വിദേശയാത്ര അനുമതി തേടിയുള്ള ഹർജിയില്‍ മുൻ ഡിജിപി ടോമിൻ തച്ചങ്കരിയെ വീണ്ടും വിമർശിച്ച്‌ ഹൈക്കോടതി. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലല്ലോ എന്ന് ചോദിച്ച കോടതി ഗുരുതര രോഗമെന്നാണ് റിപ്പോർട്ടുണ്ടല്ലോ, ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും ആരാഞ്ഞു.കള്ളം പറഞ്ഞാല്‍ ജാമ്യവും റദ്ദാക്കുമെന്ന് മുന്നറിയിപ്പും നല്‍കി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ടോമിൻ തച്ചങ്കരിയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നു.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ കഴിഞ്ഞ ആളാണ് ടോമിൻ തച്ചങ്കരി. അങ്ങനെയൊരാള്‍ക്ക് ജയിലില്‍ നിന്നും ഇറങ്ങിയ ഉടനെ ജോലിക്ക് പോകാൻ സാധിക്കുമെന്ന് പറയുന്നതില്‍ വൈരുധ്യമുണ്ടെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വർഷത്തെ തടവിന് ശിക്ഷിച്ച തച്ചങ്കരിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. വിദേശത്ത് പോകരുത് എന്നായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥ. എന്നാല്‍ താൻ ഷാർജയില്‍ ഒരു ജ്വല്ലറി ഗ്രൂപ്പിന്‍റെ ഓപ്പറേഷൻസ് മാനേജരാണെന്നും ഉടൻ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നും കാട്ടിയാണ് ടോമിൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *