ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ രാജിവെക്കും . കെബി പ്രദീപിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു നിയമനം വിവാദത്തിലായതോടെയാണ് നടപടി. ഉടൻ രാജിവയ്ക്കാൻ നിർദേശം. നിയമനം വിവാദമായതിന് പിന്നാലെയാണ് നീക്കം.അന്വേഷണ വിവരങ്ങള്‍ ചോരുമോയെന്ന ആശങ്ക എസ്‌ഐടി അറിയിച്ചിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണറെ എസ്‌ഐടി സമീപിച്ചിരുന്നു. സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചേക്കാനും സാധ്യത ഉണ്ടായിരുന്നു.കേസില്‍ ആരോപണ വിധേയരായ സ്മാര്‍ട്ട്ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് വിവാദമായിരുന്നു .സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി പ്രത്യേകമായി നല്‍കികൊണ്ടെണ് കെ.ബി പ്രദീപിനെ നിയമിച്ചത്.
സ്മാര്‍ട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡര്‍ ആക്കിയത് തിരുത്തുന്നു, കെബി പ്രദീപ് രാജിവയ്ക്കും, രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
