മാസപ്പടി കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി; ഇഡി അന്വേഷണം തുടരും, സിഎംആര്‍എല്‍ അപ്പീല്‍ തള്ളി

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും. സിഎംആർഎല്‍ അപ്പീല്‍ തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎല്‍ അഭിഭാഷകൻ്റെ ആവശ്യവും തള്ളി.ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.നേരത്തെ സിംഗിള്‍ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎല്‍ ശ്രമിച്ചിരുന്നു. അന്വേഷണം തുടരാമെന്ന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സിഎംആർഎല്‍ അഭിഭാഷകർ കോടതിയില്‍ അവകാശപ്പെട്ടത് തങ്ങള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണമെന്നും ഇത് തടയണമെന്നുമായിരുന്നു. പക്ഷേ അങ്ങനെ ഒരു ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇഡിക്ക് റെയ്ഡ് തുടരാമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലുള്‍പ്പടെ 12 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്.ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള സിഎംആർഎല്ലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസി അന്വേഷണം മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് സിഎംആർഎല്‍ ഹർജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *