അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ ‘തൊപ്പി’ക്ക് വീണ്ടും പോലീസിൻ്റെ നോട്ടീസ്

അശ്ലീലദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു.എറണാകുളം റൂറല്‍ സൈബർ പൊലീസാണ് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച്‌ നോട്ടീസ് നല്‍കിയത്.നേരത്തെ ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിഹാദ് എത്തിയിരുന്നില്ല. തുടർന്ന് ഇയാള്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് പോലീസ് നടപടികള്‍ വീണ്ടും ശക്തമാക്കിയത്.തൊപ്പിയും സുഹൃത്തുക്കളും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടർന്നാണ് പ്രതികാര നടപടിയെന്നോണം സുഹൃത്തുക്കളുടെ സ്വകാര്യ വീഡിയോകള്‍ ഇയാള്‍ പുറത്തുവിട്ടത് എന്നാണ് വിവരം. സൈബർ പോലീസ് നിലവില്‍ നിഹാദിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *