അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യുഎസ് കോടതി റദ്ദാക്കി.ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച്‌ യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നതുള്‍പ്പടെയുള്ള കേസുകള്‍ ആണ് യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കിയത്.ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു.ഇതോടെ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കേസ് തള്ളിക്കളഞ്ഞ യുഎസ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദാനി പറഞ്ഞു.’യുഎസ് കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിഘട്ടത്തിലുടനീളം സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള ഞങ്ങളുടെ വിശ്വാസം അടിയുറച്ചതായിരുന്നു.’ അദാനി എക്‌സില്‍ കുറിച്ചു.ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച്‌ യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്.അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്.ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അന്നുതന്നെ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *