കുവൈറ്റില്‍ താമസ നിയമ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നേരിട്ട് സ്വീകരിക്കുന്നത് വിലക്കി റെസിഡൻസ് അഫൈര്‍സ് വിഭാഗം

താമസ തര്‍ക്ക കേസുകളില്‍ നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം പുറപ്പെടുവിക്കുന്ന കോടതി വിധിപ്പകര്‍പ്പുകളോ ഔദ്യോഗിക രേഖകളോ ജീവനക്കാര്‍ നേരിട്ട് സ്വീകരിക്കരുതെന്ന് റെസിഡന്‍സി അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മസീദ് അല്‍ മുത്തൈരി ഉത്തരവിട്ടു.ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും നിയമപരമായ നടപടിക്രമങ്ങളുടെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്.ഇനി മുതല്‍ ഇത്തരം കോടതി വിധിപ്പകര്‍പ്പുകളുമായി എത്തുന്ന അപേക്ഷകര്‍ ആദ്യം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലീഗല്‍ അഫയേഴ്സിനെയാണ് സമീപിക്കേണ്ടത്.അവിടെ നിന്നുള്ള പരിശോധനകള്‍ക്ക് ശേഷം സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി സിസ്റ്റംസ് ആയിരിക്കും ഈ വിധികള്‍ പരിശോധിച്ച്‌ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുക. ജീവനക്കാര്‍ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഔദ്യോഗിക സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *