ജോര്‍ജിയയിലെ സ്കൂള്‍ ബൈബിള്‍ പ്രോഗ്രാം കോടതി പുനഃസ്ഥാപിച്ചു

സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ റദ്ദാക്കിയ ക്രിസ്ത്യൻ വിദ്യാഭ്യാസ പ്രോഗ്രാം പുനരാരംഭിക്കാൻ ജോർജിയ കോടതി ഉത്തരവിട്ടു.നികുതി വർധനവിനെതിരെ ഫേസ്ബുക്കില്‍ വിമർശനം ഉന്നയിച്ചതിനാണ് പ്രോഗ്രാം ഡയറക്ടർ റവ. ഗാഡി യൂമാൻസിനെതിരെ വിഡാലിയ സിറ്റി സ്കൂള്‍ അധികൃതർ നടപടിയെടുത്തത്.തുടർന്ന് ’അലയൻസ് ഡിഫെൻഡിംഗ് ഫ്രീഡം’ (ADF) നല്‍കിയ ഹർജിയിലാണ് കോടതി വിധി. ഭരണകൂടത്തെ വിമർശിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ സ്വാതന്ത്ര്യവും (First Amendment) മതസ്വാതന്ത്ര്യവും ലംഘിച്ചാണ് സ്കൂള്‍ അധികൃതർ പ്രോഗ്രാം റദ്ദാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *