എച്ച്‌ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസില്‍ ദില്ലി സാകേത് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.സാകേത് കോടതിയിലെ പോക്സോ കേസുകള്‍ പരിഗണിക്കുന്ന അഡീഷണല്‍ സെഷൻസ് ജഡ്ജി ദിനേശ് കുമാർ ആണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത് കേസില്‍ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നല്‍കിയത്. അന്വേഷണവുമായി സഹകരിക്കാൻ കോടതി അജി കൃഷ്ണന് നിർദേശം നല്‍കി. കേസിലെ ഇരയായ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാനും കോടതി ദില്ലി പോലീസിനോട് നിർദേശിച്ചു.കേസില്‍ അജി കൃഷ്ണണനായി അഭിഭാഷകൻ പ്രണവ് കൃഷ്ണാ ഹാജരായി.
പോക്സോ കേസ്: അജി കൃഷ്ണന് ദില്ലിയില്‍ ആശ്വാസം; ദില്ലി സാകേത് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു
