മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ തിങ്കളാഴ്ചയായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് എത്തുക. വിഷയം ഉടനടി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യത്തിന് സമയമുണ്ടെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് കേസ് മാറ്റിവെച്ചത്.നേരത്തെ ഈ വിഷയം കേട്ടിരുന്ന ജസ്റ്റിസ് കെ. നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് വരും ദിവസത്തിലും അപ്പീൽ ഹർജിയിൽ വീണ്ടും വാദം കേൾക്കുക. സിඑംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക നിലപാട്.അടിയന്തര സ്റ്റേയോ മറ്റ് താൽക്കാലിക ഉത്തരവുകളോ തേടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചതെങ്കിലും, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കേസ് തിങ്കളാഴ്ച വിശദമായി പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ ഉയർന്നുവരുന്ന വാദപ്രതിവാദങ്ങൾ കേസിൽ അതീവ നിർണ്ണായകമായി മാറും.
മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
