ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.തിരുവനന്തപുരം സ്വദേശിക്ക് അനുവദിച്ച 36,000 രൂപയില്‍ 15,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി 21,000 രൂപ ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.

സാമ്പത്തിക സഹായമായുള്ള തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കുടിശ്ശിക രണ്ട് മാസത്തിനകം വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *