ധനരാജിന്‍റെ വീടാക്രമിച്ച കേസിൽ രണ്ട് പ്രതികളെ വെറുതെ വിട്ടു

പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.വി. ധനരാജിന്റെ വീടാക്രമിച്ച കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ.മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതിയായ എം. വൈശാഖിനെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വീട് ആക്രമിച്ച സംഭവത്തിൽ രണ്ടു കേസുകളായാണ് വിചാരണ നടത്തിയത്. ധനരാജ് കൊല്ലപ്പെടുന്നതിന്റെ ഒരു മാസം മുമ്പായിരുന്നു വീടിനു നേരെ ആക്രമണം ഉണ്ടായത്. ധനരാജ് വധക്കേസിലെ പ്രതികൾ തന്നെയായിരുന്നു ഈ കേസിലും പ്രതികൾ. എം. വൈശാഖ് ധനരാജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റു രണ്ടു പേരെയും കോടതി കുറ്റവിമുക്തരാക്കി.

Leave a Reply

Your email address will not be published. Required fields are marked *