നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി.മെമ്മറി കാർഡ്, പെൻഡ്രൈവ് എന്നിവ രജിസ്റ്റാർക്ക് കൈമാറാൻ നിർദേശിച്ചു. സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് നിർദേശം. ഹർജിയില്‍ ഒരു മാസത്തിനകം മറുപടി നല്‍കാൻ പ്രോസിക്യൂഷനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.മുൻപ് രണ്ട് ജഡ്ജിമാർ അതിജീവിതയും ഹർജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ ഹർജി. മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതില്‍ എസ്‌ഐടി അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടത്. ഈ ഹർജി വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ചോര്‍ച്ചയിലെ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
