രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തില്‍ ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖയ്‌ക്ക് കോടതി നോട്ടീസ്.മാവേലിക്കര കോടതിയാണ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശിവകുമാറിന്റെ പരാതിയിലാണ് നടപടി.ഒക്‌ടോബർ 14-ാം തീയതി ബിജെപി നടത്തിയ എസ്‌ഐആർ അനുകൂല പരിപാടിയിലായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായുള്ള ശ്രീലേഖയുടെ പരാമർശം. കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനലൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡല്‍ഹി സമരത്തില്‍ ലഹരിമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള വെപ്രാളമാണ് രാഹുല്‍ ഗാന്ധി കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.
രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്ക് കോടതി നോട്ടീസ്
