ബിഎംഎസ് പ്രവര്‍ത്തകന്‍ വിനയൻ കൊലക്കേസ്; സിപിഎം പ്രവര്‍ത്തകനായ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി, മറ്റു ഏഴു പ്രതികളേയും വെറുതേ വിട്ടു

ബിഎംഎസ് പ്രവര്‍ത്തകന്‍ വടക്കേചാലില്‍ വിനയനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി.സിപിഎം പ്രവര്‍ത്തകന്‍ ജമീന്‍റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 12ന് വിധിക്കും. കേസില്‍ മറ്റ് ഏഴു പ്രതികളേയും വെറുതേ വിട്ടു. ടിപി വധക്കേസ് പ്രതി ടികെ രജീഷുള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. 2009 മാര്‍ച്ച്‌ 12നാണ് വിനയനെ കൊലപ്പെടുത്തിയത്. ടിപി വധക്കേസില്‍ പിടിയിലായ ടി കെ രജീഷിനെ ചോദ്യം ചെയ്തപ്പോളാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *