കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി; പ്രത്യേക പരീക്ഷ നടത്താനും നിര്‍ദേശം

കാലടി സർവകാലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും റദ്ദാക്കി.പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചു. 84 ദിവസമായി സസ്പെൻഷനിലായിരുന്ന വിദ്യാർഥികള്‍ക്കനുകൂലമായാണ് കോടതിയുടെ വിധി. സസ്പെൻഷനിലായതിൻ്റെ പേരില്‍ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും.വിദ്യാർഥികളെ റഗുലർ ക്ലാസില്‍ ഇരുത്താനും അനുമതി നല്‍കിയിട്ടുണ്ട്. സർവകലാശാല അന്വേഷണ റിപ്പോർട്ടും സസ്പെൻഷൻ നടപടികളും റദ്ദാക്കിയ കോടതി സർവകലാശാലയ്ക്ക് ആവശ്യമെങ്കില്‍ പുതിയ അന്വേഷണം നടത്താമെന്നും നിർദേശിച്ചു.അന്വേഷണത്തിനിടെ, കുട്ടികളെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി. സസ്പെൻഷൻ ചോദ്യം ചെയ്തു കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികള്‍ പുതുക്കി നല്‍കിയ ഹർജിയിലാണു വിധി.

Leave a Reply

Your email address will not be published. Required fields are marked *