ഒരുപാട് ആഗ്രഹിച്ച സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടന്നില്ല; കാരണക്കാരായ വസ്ത്രസ്ഥാപനത്തിന്റെ പേരില്‍ പരാതിയുമായി യുവതി; തക്ക പരിഹാരവുമായ് കോടതി

വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് മുടങ്ങാൻ കാരണമായ വസ്ത്രവ്യാപാര സ്ഥാപനത്തിന് ഉപഭോക്തൃ കോടതിയുടെ കനത്ത തിരിച്ചടി.ഉപഭോക്താവിന്റെ നിർദേശപ്രകാരം ഗൗണില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൃത്യസമയത്ത് കൈമാറാതിരുന്നതിന് ആലപ്പുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിനും അതിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചു.കൊല്ലം പള്ളിത്തോട്ടം സ്വദേശിനി ജെന്നിഫർ ഷാ നല്‍കിയ പരാതിയിലാണ് നടപടി. വിവാഹത്തിന് മുന്നോടിയായി നടത്താനിരുന്ന പ്രത്യേക ഫോട്ടോഷൂട്ടിനായി യുവതി സ്ഥാപനത്തില്‍ നിന്ന് ഗൗണ്‍ വാങ്ങുകയും അതില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട രീതിയില്‍ മാറ്റങ്ങള്‍ വരുത്തി നിശ്ചിത സമയത്ത് വസ്ത്രം കൈമാറാൻ സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി.ഇതിനെ തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച ഫോട്ടോഷൂട്ട് പൂർണമായും മുടങ്ങിയതോടെ യുവതി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസ് പരിശോധിച്ച കമ്മീഷൻ സ്ഥാപനത്തിന്റെ ഭാഗത്ത് സേവന വീഴ്ച ഉണ്ടായതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *