കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

കൊച്ചി: കോടതിയില്‍ കള്ളം പറയരുത്, അതിന് ശിക്ഷയുണ്ടെന്നും ഹര്‍ജിക്കാരനെ വാക്കാല്‍ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി.തൃശൂര്‍ പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയതിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോഷി വില്ലാടം റിവ്യൂ ഹര്‍ജിയുമായെത്തിയപ്പോഴാണ് കോടതി ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. തന്റെ വാദം കേട്ടില്ലെന്നായിരുന്നു ജോഷിയുടെ ആരോപണം.എന്തുകൊണ്ടാണ് ഇത്തരമൊരു തെറ്റായ വാദം ഉന്നയിച്ചതെന്ന് കോടതി കക്ഷിയോട് നേരിട്ട് ആരാഞ്ഞു. കോടതി നടപടിയുടെ പ്രസക്ത ഭാഗം അദ്‌ദേഹത്തെക്കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഒരു ദിവസം മാത്രമേ തന്നെ കേട്ടിട്ടുള്ളൂ എന്നായി ജോഷി. ഈ ഘട്ടത്തില്‍, അദ്ദേഹത്തിന്റെ ‘വാദങ്ങള്‍ കുറഞ്ഞത് 25 ദിവസമെങ്കിലും’ കേട്ടിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളും വീഡിയോകളും ഉണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയില്‍ കള്ളം പറയരുതെന്നും അതിന് ശിക്ഷയുണ്ടെന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *