ശ്രീകാര്യത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞു വെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും. അനിലിനെ വിരലടയാളം എടുക്കാന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്തിക്കും.ഇന്നലെ അര്‍ധരാത്രിയാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണ് തടഞ്ഞത്.അതേസമയം, പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്ന് ചേന്തി അനില്‍ പറഞ്ഞു. വാഹനവ്യൂഹത്തിനായി കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി, മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് അനില്‍ പറഞ്ഞു. ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന് സമ്മതിച്ചതാണെന്നാണ് ചേന്തി അനില്‍ അവകാശപ്പെടുന്നത്. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. എന്നാല്‍ ഉള്ളൂരില്‍ കല്യാണ വീട്ടില്‍ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ലെന്നും ചേന്തി അനില്‍ പറയുന്നു.
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍
