ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികള്‍ക്ക് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതിയെ മലപ്പുറം പൊലീസ് തമിഴ്നാട്ടില്‍ നിന്ന് പിടികൂടി.അസം നാഗോണ്‍ സ്വദേശിയായ അലീമുല്‍ ഹഖിനെയാണ് കോയമ്പത്തൂര്‍ ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് ഇയാള്‍.കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ അലീമുല്‍ ഹഖ് പിന്നീട് കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിചാരണയുടെ വിവിധ ഘട്ടങ്ങളില്‍ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് മഞ്ചേരി സ്‌പെഷ്യല്‍ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജില്ലയിലെ തൊണ്ടമുതൂരില്‍ ഇയാള്‍ കഴിയുന്നതായി കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അലീമുല്‍ ഹഖിനെ പിടികൂടിയത്.കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും നിയമ നടപടികള്‍ക്ക് വിധേയരാക്കുന്നതിനുമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. തമിഴ്നാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടര്‍നിയമ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി.
ജാമ്യത്തിലിറങ്ങി വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങിയ പോക്‌സോ കേസ് പ്രതി തമിഴ്നാട്ടില്‍ പിടിയില്‍
