ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ.നിലവിലെ പരാതി ഒരു അപകീർത്തി കേസ് മാത്രമായി മാത്രമേ പരിഗണിക്കാൻ സാധിക്കൂ എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസില്‍ വിധി പറയുന്നത് ഈ മാസം 27-ലേക്ക് മാറ്റി. എറണാംകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് പ്രോസിക്യൂഷൻ നിലപാട്.അൻസിബയുടെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ എഫ്‌ഐആർ ഇട്ടിരുന്നു എന്നാണ് ആഭ്യന്തരമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞത്. ലക്ഷ്മി പ്രിയയ്ക്കെതിരെ എഫ്‌ഐആർ എടുക്കാൻ തക്കവിധത്തിലുള്ള കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്. മാനനഷ്ടം മാത്രമാണ് ഈ വിഷയത്തില്‍ ഉള്ളതെന്നും അതിനാല്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സാധിക്കില്ലെന്നും മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷൻ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.നേരത്തെ പാലാരിവട്ടം പോലീസില്‍ അൻസിബ നല്‍കിയ പരാതി തള്ളിയിരുന്നു. തുടർന്നാണ് അൻസിബ സിറ്റി പൊലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയത്. പരാതി പരിഗണിച്ച് എഫ്‌ഐആർ എടുത്ത് അന്വേഷിക്കാൻ നിർദേശിച്ചുവെന്നാണ് വാർത്തകള്‍ വന്നിരുന്നത്. ലക്ഷ്മി പ്രിയയ്ക്ക് പുറമെ കാൻ മീഡിയ എന്ന ചാനലിനും ശ്വേത മേനോനുമെതിരെയായിരുന്നു അൻസിബ പരാതി നല്‍കിയിരുന്നത്.
ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ
