അനില്‍ അംബാനിയെ അറസ്റ്റ്‌ ചെയ്യുന്നതില്‍ തീരുമാനം കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക്‌ വിട്ട്‌ സുപ്രീംകോടതി, അന്വേഷണം ദിശ തെറ്റിയാല്‍ ഇടപെടാമെന്ന് കോടതി

നാല്‍പ്പതിനായിരം കോടി രൂപയുടെ വായ്‌പാ തട്ടിപ്പുകേസില്‍ റിലയൻസ് കമ്യൂണിക്കേഷൻസ്‌ തലവൻ അനില്‍ അംബാനിയെ അറസ്റ്റ്‌ ചെയ്യുന്നതില്‍ തീരുമാനം കേന്ദ്ര അന്വേഷണ ഏജൻസികള്‍ക്ക്‌ വിട്ട്‌ സുപ്രീംകോടതി.കേസിന്‌ മേല്‍നോട്ടം വഹിക്കുക മാത്രമാണ്‌ ചെയ്യുന്നതെന്നും അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിടുന്നില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌, ജസ്‌റ്റിസ്‌ ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.രാജ്യചരിത്രത്തിലെ വലിയ ബാങ്ക്‌തട്ടിപ്പെന്നുകാട്ടി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇ എ എസ്‌ ശർമ നല്‍കിയ പൊതുതാല്‍പ്പര്യ ഹർജിയാണ്‌ പരിഗണിച്ചത്‌. അന്വേഷണം ദിശ തെറ്റിയാല്‍ ഇടപെടാമെന്ന് കോടതി ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *