ന്യൂയോര്‍ക്കില്‍ കാമുകിയെയും രണ്ട് വാടകക്കാരെയും കഴുത്തറുത്ത് കൊന്നു; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി

best supreme court lawyers in Delhi

ന്യൂയോർക്ക്: വാടക കുടിശ്ശികയെയും കുടുംബപ്രശ്നങ്ങളെയും ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ കാമുകിയെയും രണ്ട് വാടകക്കാരെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്‌ കോടതി.ന്യൂയോർക്ക് സ്വദേശി 56 കാരനായ ഡാനിയല്‍ ഡേവിഡിനാണ് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. മൂന്ന് കൊലപാതകങ്ങള്‍ക്കും വെവ്വേറെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.33 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്ന ഒത്തുതീർപ്പ് വ്യവസ്ഥ പ്രതി നിരസിച്ചതിനെ തുടർന്നാണ് കോടതി കർശനമായ ശിക്ഷാ നടപടിയിലേക്ക് കടന്നത്. 2023 നവംബറിലായിരുന്നു യുഎസിലെ ക്വീൻസില്‍ രാജ്യത്തെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്.കാമുകിയായ കോളിൻ ഫീല്‍ഡ്സ്, വാടകക്കാരായ വെയ്ൻ തോമസ്, എവറ്റ് സ്വീനി എന്നിവരെയാണ് ഡേവിഡ് ഡാനിയേല്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സ്വയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *