സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടൻ കോടതിയില്‍ തിരിച്ചടി.ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി ലണ്ടൻ കോടതിയില്‍ നല്കിയ അപ്പീലില്‍ കോടതി ഇടപെടാതെ വന്നതോടെയാണ് തിരിച്ചടി.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി വായ്പ തട്ടിപ്പ് നടത്തിയ നീരവ് 2018ല്‍ ആണ് രാജ്യം വിട്ട് ബ്രിട്ടനില്‍ കുടിയേറിയത്. തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.ഇതേ തുടർന്നാണ് ഇന്ത്യൻ ഏജൻസികള്‍ നീരവ് മോദിയെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നത്. ലണ്ടൻ കോടതി നീരവിന്റെ അപ്പീലില്‍ ഇടപെടാതെ വന്നതോടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള ഏജൻസി നീക്കങ്ങള്‍ വേഗത്തിലാക്കാം.അതേസമയം താൻ ഇന്ത്യന്‍ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകും എന്നായിരുന്നു കോടതിയില്‍ നല്കിയ അപ്പീലില്‍ നീരവിന്റെ വാദം.
നീരവ് മോദിയെ കൈയൊഴിഞ്ഞ് ലണ്ടൻ കോടതി; തിരികെ എത്തിക്കാൻ ഇന്ത്യൻ ഏജൻസികള്‍
