അടൂർ പൊലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയെന്ന കേസില്‍ ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ എട്ട് പേർക്ക് ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടർന്ന് വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് പൊലീസ് ഇവരെ പ്രതിചേർത്തത്.കഴിഞ്ഞ ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന സമയത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചയായത്. തുടർന്നാണ് ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി പൊലീസ് നടപടി സ്വീകരിച്ചത്.പൊലീസ് സ്റ്റേഷനില്‍ യാതൊരുവിധ അതിക്രമവും നടത്തിയിട്ടില്ലെന്നും ഒരു പരാതിക്കാരി എന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാനാണ് താൻ അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും, പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. സ്റ്റേഷനില്‍ സെല്ലിനുള്ളില്‍ കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും, സെല്ലിന് പുറത്തുനിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അടൂര്‍ പൊലീസ് സ്റ്റേഷൻ അതിക്രമ കേസ്: ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെടെ 8 പേര്‍ക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി
